Business

ശുഭ് ടു സ്മാർട്ട് : റിലയൻസ് ജുവൽസിൽ അക്ഷയ തൃതീയ ഓഫർ

കൊച്ചി:: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആഭരണ ബ്രാൻഡുകളിൽ ഒന്നായ റിലയൻസ് ജുവൽസ് അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച് സ്വർണാഭരണങ്ങൾക്കും ഡയമണ്ട് ആഭരണങ്ങൾക്കും ഓഫറുകൾ പ്രഖ്യാപിച്ചു.

ഉപഭോക്താക്കൾക്ക് സ്വർണാഭരണങ്ങൾ ഫ്ലാറ്റ് 9% മേക്കിംഗ് ചാർജിൽ ലഭിക്കും. ഡയമണ്ട് ആഭരണങ്ങളിൽ സ്വർണത്തിന്റെ മൂല്യത്തിൽ 99% വരെ ഇളവ് ലഭിക്കും , അതിനാൽ ഉപഭോക്താക്കൾ പ്രധാനമായും ഡയമണ്ടിന്റെ മൂല്യത്തിനാണ് പണം നൽകുന്നത് . ഈ ഓഫർ 2026 ഏപ്രിൽ 19 വരെ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.

ഉപഭോക്താക്കൾക്ക് ഇന്ത്യയിലുടനീളം 140-ത്തിലധികം ഷോറൂമുകളിലും ഓൺലൈൻ വഴിയും റിലയൻസ് ജുവൽസിന്റെ മനോഹരമായി രൂപകൽപ്പന ചെയ്ത ശേഖരങ്ങൾ പരിശോധിക്കാനും സ്വർണവും ഡയമണ്ട് ആഭരണങ്ങളിലും ആകർഷകമായ ഓഫറുകൾ പ്രയോജനപ്പെടുത്താനും കഴിയും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video