breaking-news Kerala

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. ലൈംഗിക അതിക്രമക്കേസിൽ നിർണായകമായ കാരവൻ പിടിച്ചെടുത്തു. ചങ്ങനാശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത കാരവൻ കൊച്ചിയിൽ എത്തിച്ചു. കരവാൻ ഉള്ളിൽ വെച്ച് അപമര്യാതയായി പെരുമാറി എന്നായിരുന്നു യുവനടിയുടെ മൊഴി.

കസ്റ്റഡി അനിവാര്യമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ജനുവരി 30 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്നേദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ ആളുകളുടെ മൊഴി രേഖപ്പെടുത്തും. കാരവനിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. സ്ത്രീത്വത്തെ അപമാനിക്കൽ ലൈംഗികത ക്രമം തടഞ്ഞുനിർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video