പാറ്റ്ന: ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർക്ക് ദാരുണാന്ത്യം. നളന്ദയിലെ ശീത്ള ക്ഷേത്രത്തിലുണ്ടായ സംഭവത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്ത്രീകളാണ്.
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. അനിയന്ത്രിതമായ ജനത്തിരക്കാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ പറഞ്ഞു.
ക്ഷേത്രത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ഏർപ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Leave feedback about this