കോട്ടയം: ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി. കോട്ടയം പാമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ്.
ഡോണൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണ് നരേന്ദ്ര മോദി പ്രവർത്തിക്കുന്നത്. മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറി. രാജ്യത്തിന്റെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഒൻപത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉത്പന്നങ്ങൾ വാങ്ങാമെന്ന് മോദി അമേരിക്കയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതോടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

Leave feedback about this