കൊച്ചി :പുതു തലമുറയെ തിരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാനും തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുവാനും ലക്ഷ്യമിട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അണിയിച്ചൊരുക്കിയ റാപ്പ് ഗാനമായ ജെൻ-സി വോട്ട് പാട്ടിന് ചുവടുവച്ച് എറണാകുളം ജില്ല കലക്ടർ ജി പ്രിയങ്ക ഐ.എ.എസ്. കൊച്ചി ലുലുമാളിൽ നടത്തിയ സ്ക്രീനിങ്ങിലാണ് ജെൻസി റാപ്പ് പാട്ടിനൊപ്പം കലക്ടറും ചുവടുവച്ചത്.

പൊതു തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും എത്രത്തോളം പൗരധർമ്മത്തിൽ ഉൾപ്പെട്ടിരിക്കണമെന്നും കലക്ടർ പ്രസംഗത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായാണ് റാപ്പ് ഗാനം ഒരുക്കിയത്. ടിനി ടോമും കൈലാഷും ചേർന്നാണ് വിഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത്.

സയനോര, തിരുമാലി, എസ്ടീ എന്നിവർ ചേർന്നാണ് ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഗോള്‍ മതി കളി മാറി മറിയാൻ, ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ’ എന്ന ഹൂക്ക് ലൈനിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സംഗീതജ്ഞൻ ജോർജ് പീറ്ററാണ് റാപ്പ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.
പടം- അടിക്കുറിപ്പ് :
കൊച്ചി ലുലുമാളിൽ നടത്തിയ ജെൻസി പാട്ടിന്റെ സ്ക്രീനിങ്ങിൽ ചുവടുവയ്ക്കുന്ന എറണാകുളം ജില്ലാ കലക്ടർ ജി.പ്രിയങ്ക ഐ.എ.എസ്.

Leave feedback about this