ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചർച്ച നടത്തി. യുഎസ് സ്ഥാനപതിയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയുടെ നയതന്ത്ര സ്വാധീനം ഉപയോഗിക്കുന്നതിനെ കുറിച്ച് ട്രംപ് മോദിയുമായി സംസാരിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ഇരു രാജ്യങ്ങളിലെയും നാവികസേനകൾ തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനെ കുറിച്ചും ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളിൽ ചർച്ചയായി.
ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാലാണ് ഇരു രാഷ്ട്രത്തലവന്മാരും ഈ വിഷയത്തിൽ ആശയവിനിമയം നടത്തിയത്.ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഈ പാതയെ ആശ്രയിച്ചാണ്. അതിനാൽ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.

Leave feedback about this