കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാക്കിക്കൊണ്ട് ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കിഫ്ബി വഴി 344.20 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി സർക്കാർ പൂർത്തിയാക്കിയത്. കിടപ്പാടം കടലെടുക്കുമെന്ന ഭയത്തിൽ കഴിഞ്ഞിരുന്നവരാണ് ചെല്ലാനം സ്വദേശികൾ. അവർക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.
കേരളത്തിൽ ആദ്യമായി ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച 7.30 കി.മീറ്റർ കടൽഭിത്തിയും അനുബന്ധമായ നടപ്പാതയും പുലിമുട്ടുകളും ഈ പ്രദേശത്തിന് സംരക്ഷണമൊരുക്കുന്നതിനോടൊപ്പം വലിയ ടൂറിസം സാധ്യതകൾക്കും വഴിവെക്കും. ഇതോടൊപ്പം രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും ഈ വേദിയിൽ വെച്ച് ഉദ്‌ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ കുറിപ്പ്:
കിടപ്പാടം കടലെടുക്കുമെന്ന ഭയത്തിൽ കഴിഞ്ഞിരുന്നവരാണ് ചെല്ലാനം സ്വദേശികൾ. അവർക്ക് സമാധാനത്തോടെ കിടന്നുറങ്ങാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാക്കിക്കൊണ്ട് ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കുകയാണ്. കിഫ്ബി വഴി 344.20 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി സർക്കാർ പൂർത്തിയാക്കിയത്. കേരളത്തിൽ ആദ്യമായി ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച 7.30 കി.മീറ്റർ കടൽഭിത്തിയും അനുബന്ധമായ നടപ്പാതയും പുലിമുട്ടുകളും ഈ പ്രദേശത്തിന് സംരക്ഷണമൊരുക്കുന്നതിനോടൊപ്പം വലിയ ടൂറിസം സാധ്യതകൾക്കും വഴിവെക്കും. ഇതോടൊപ്പം രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും ഈ വേദിയിൽ വെച്ച് ഉദ്‌ഘാടനം ചെയ്യും. എല്ലാ മനുഷ്യരെയും ചേർത്തുനിർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന വികസന കാഴ്ചപ്പാടാണ് എൽഡിഎഫ് സർക്കാർ പിന്തുടരുന്നത്. നൽകിയ ഉറപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കുവാനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഈ പ്രതിബദ്ധതയുടെ തെളിവാണ് ചെല്ലാനത്ത് പൂർത്തിയാകുന്ന തീരസംരക്ഷണ പദ്ധതി.

Leave feedback about this