ശീതയുദ്ധങ്ങൾക്ക് നടുവിലൂടെ സഞ്ചരിച്ച ലോകരാജ്യങ്ങൾ ഇപ്പോഴിതാ പുതിയ വെല്ലുവിളിയെ നേരിടുകയാണ്. ഗൾഫ്, പശ്ചിമേഷ്യൻ രാജ്യത്തിന് മേലുള്ള അമേരിക്കയുടേയും ഇസ്രയേലിന്റേയും കടന്നാക്രമണമാണ് യുദ്ധത്തെ പുതിയ തലത്തിലേക്ക് നയിക്കുന്നത്. ഇസ്രയേൽ, അമേരിക്കൻ അധിനിവേശം അടുത്തകാലത്ത് പലരാജ്യങ്ങൾക്കുമേൽ പതിഞ്ഞത് ലോക രാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.
പലസ്ഥീനെ അക്രമിച്ച ഇസ്രയേലും ഇസ്രയേലിന് പിന്തുണ നൽകിയ അമേരിക്കൻ നടപടിയും, വെനസ്വേലൻ പ്രസിഡന്റിനെ രാത്രിക്ക് രാത്രി തടവിലാക്കിയ അമേരിക്കൻ നയവും ചോദ്യം ചെയ്യപ്പെടുകയാണ്. അഫ്ഗാൻ-പാക് പോര് ഒരുവഷത്തും, ഉക്രൈൻ-റഷ്യ യുദ്ധം മറുവശത്തും നടക്കുമ്പോൾ ലോകം വീണ്ടും ചേരിയായി തിരിഞ്ഞ് യുദ്ധത്തിന് കോപ്പുകൂട്ടുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെ വധിച്ച അമേരിക്കൻ-ഇസ്രയേൽ സഖ്യ നടപടി വലിയത തോതിൽ ചോദ്യം ചെയ്യപ്പെടുകയാണ്. യുദ്ധം അമേരിക്കൻ സൈനിക താവളങ്ങളെയും വിശേഷിച്ച് ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലേക്ക് നീങ്ങുമ്പോൾ പോരാട്ടത്തിന് പിന്തുണയുമായി റഷ്യ കൂടി എത്തുകയാണ്.
അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ റഷ്യ കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിൽ റഷ്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്.
അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, മേഖലയിലെ യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇറാനു കൈമാറിയത്. അതേസമയം, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ ചെയ്യണമെന്ന് റഷ്യ നിർദേശിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാൻ പരമോന്നത നേതാവ് ഖമനയ്‌യുടെ കൊലയ്ക്കുപിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ ശക്തമായ തിരിച്ചടി നൽകുന്ന സാഹചര്യത്തിലാണ് റഷ്യയുടെ സഹായം.

Leave feedback about this