breaking-news gulf

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക; മലയാള മാധ്യമങ്ങൾ ജാ​ഗ്രത പുലർത്തണമെന്ന് എം.എ യൂസഫലി

അബുദബി: ഗൾഫ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധിയിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധിക്കണമെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ​ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലി. ജി.സി.സി രാഷ്ട്രങ്ങൾ കേരളത്തിന് അന്നം തരുന്ന രാഷ്ട്രമാണ്. ജി.സി.സി രാജ്യങ്ങൾക്ക് എന്ത് സംഭവിച്ചാലും അതിനെ നേരിടാൻ കാര്യശേഷിയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളതെന്നും യൂസഫലി പ്രതികരിച്ചു. തെറ്റായ വാർത്തകളും എ.ഐ സൃഷ്ടികളും വ്യാപകമായി പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാർത്തകളും സൃഷ്ടിച്ച് നാട്ടിലുള്ള അമ്മമാരേയും കുട്ടികളേയും പരിഭ്രാന്തരാക്കരുതെന്നും യൂസഫലി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു.

തെറ്റായ വാർത്തകളും പ്രചരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അത്തരം കാര്യങ്ങൾ ജി.സി.സി ഭരണകൂടം നിരീക്ഷിക്കുകയാണ്. സർക്കാർ വൃത്തങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ മാത്രം റിപ്പോർട്ട് ചെയ്യണമെന്നും അല്ലാത്ത പക്ഷം വരുന്ന നടപടി ക്രമങ്ങൾ നേരിടുക എളുപ്പമല്ലെന്നും എം.എ യൂസഫലി പ്രതികരിക്കുന്നു. മലയാള മാധ്യമങ്ങൾ പാനിക്കാക്കിയാണ് വാർത്തകൾ കൈകാര്യം ചെയ്യുന്നത്. അവയിൽ ജാ​ഗ്രതയുണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ജി.സി.സിയിൽ രാഷ്ട്രങ്ങളിൽ ഭക്ഷ്യപ്രതിസന്ധിയുണ്ടാകില്ലെന്നും ലുലുസ്റ്റോറുകൾ എല്ലാ മുന്നൊരുക്കങ്ങളു തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും എം.എ യൂസഫലി വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video