Business gulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശഇന്ത്യക്കാരുടെ പട്ടിക : ലുലു ​ഗ്രൂപ്പ് ചെയർമാൻഎം.എ യൂസഫലി ഒന്നാമത്

അബുദബി: മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാ​ഗസിനായ മിഡിൽ ഈസ്റ്റ് എന്റ്രപ്രീന്വറാണ് ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കിയത്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് എം.എ യൂസഫലിയുടെ ലുലു ​ഗ്രൂപ്പ് നൽകിയ സംഭാവനകൾ എടുത്ത് കാണേണ്ടതെന്ന് മാ​ഗൻസിൻ അഭിപ്രായപ്പെട്ടു.

പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്.മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാനയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രം​ഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമ​ഗ്രവികസനത്തിന് വേ​ഗതപകരുന്നുവെന്നും മിഡിൽ ഈസ്റ്റ് എന്റ്രപ്രീന്വർ അഭിപ്രായപ്പെട്ടു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video