breaking-news Kerala

കാന്തപുരം ഉസ്താദിന്റെ മോദി കൂടിക്കാഴ്ചയെ പ്രശംസിച്ച് കുറിപ്പ്; അഖിൽ മാരാറിന് നേരെ സൈബർ ആക്രമണം

കൊച്ചി: പ്രധാനമന്ത്രി നേരന്ദ്രമോദിയുമായി കാന്തപുരം ഉസ്താദ് നടത്തിയ കൂട്ടിക്കാഴ്ച വിവരിച്ച് അഖിൽ മാരാർ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് നേരെ സൈബർ ആക്രമണം. കൂടിക്കാഴ്ചയുടെ വിവരങ്ങൾ പങ്കുവച്ചും പ്രതിപക്ഷത്തിന്റെ നിലപാടുകൾക്കെതിരെ തുറന്നെഴുതിയും രം​ഗത്തെത്തിയതോടെയാണ് അഖിൽ മാരാർക്ക് സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടത്. കാന്തപുരം ഉസ്താദ് പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രസ്താവനകൾ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചു എന്നതരത്തിലായിരുന്നു അഖിൽ മാരാരൂടെ കുറിപ്പ്, പോപ്പുലർ ഫ്രണ്ടിനോ , ജമാ അത്തെ ഇസ്ലാമിക്കോ ഇല്ലാത്ത പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവിനുണ്ടാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എൻ.ഡി.എയുടെ ഘടകകക്ഷിയായ സാബു എം ജേക്കബ് നേതൃത്വം നൽകുന്ന
ട്വിന്റി 20 പാർട്ടിയിൽ അം​ഗത്വമെടുക്കാൻ അഖിൽ മാരാർ ഒരുങ്ങുമ്പോഴാണ് സൈബർ അധിക്ഷേപവും നേരിടുന്നത്. യു.ഡിഎഫ് സീറ്റ് നിഷേധിച്ചതിന് പിന്നാലെ സംഘിയായി എന്ന തരത്തിലാണ് അധിക്ഷേപങ്ങൾ ഏറെയും.

അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ്:-

ഇസ്ലാം മത പണ്ഡിതൻമാരിൽ സമൂഹത്തോടും പൊതു ജനങ്ങളോടും കൂറുള്ള വ്യക്തിത്വമാണ് ഉസ്താദ് കാന്തപുരം മുസ്ലിയാർ..ഇന്ത്യൻ പ്രധാന മന്ത്രിയെ കണ്ട ശേഷം അദ്ദേഹം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത് ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്.. എന്നാൽ അവർ നിശബ്ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് ഞാൻ കണ്ടത്…

എന്തിനാണ് മുസ്ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്.. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം മതവും വർഗീയതയും ചർച്ച ആക്കുന്നതിനോട് മുൻപേ എതിരഭിപ്രായം ഉള്ള ആളാണ് ഞാൻ..
വർഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല..
മതവും ജാതിയും ഒക്കെ വിട്ട് ജനങ്ങൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നൽകാം.. പുതു തലമുറയ്ക്ക് മനോഹരമായ ഭാവി എങ്ങനെ നൽകാം..
ജമാ അത്തെ ഇസ്ലാമിക് മാത്രമല്ല RSS ന് പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത്‌ അംഗീകരിക്കുകയല്ലേ വേണ്ടത്..

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video