തിരുവനന്തപുരം: സി.സി ടിവി ദൃശ്യങ്ങൾ രക്ഷിച്ചു. ഞാൻ പറഞ്ഞത് സത്യമാണെന്ന് എല്ലാവർക്കും ബോദ്ധ്യമായി. സമാധാനം. ട്രിവാൻഡ്രം ക്ലബിനു മുന്നിൽ നടന്ന അപകടത്തിൽ താൻ തെറ്റുചെയ്തില്ലെന്ന് പറയുകയാണ് നടൻ മണിയൻപിള്ള രാജു.അപകടം കണ്ടിട്ടും കാർ നിറുത്താത്തത് പേടിച്ചിട്ടാണ്. ഞാൻ ക്യാൻസർ പേഷ്യന്റാണ്. ഇപ്പോൾ ചിക്കുൻ ഗുനിയയുമുണ്ട്. അപകടസ്ഥലത്ത് നിന്നാൽ ആൾക്കാർ വണ്ടി അടിച്ചു പൊട്ടിക്കുമോ, എന്നെ അടിക്കുമോ എന്നൊക്കെ പേടിച്ചു. 2024നു ശേഷം മദ്യപിച്ചിട്ടില്ല.ക്ലബിൽ ഒരു പരിപാടിയിൽ ട്രോഫി കൊടുക്കാൻ പോയതാണ്. പരിപാടി കഴിഞ്ഞ് കാറുമായി റോഡിലേക്കിറങ്ങാൻ വണ്ടികൾ പോകുംവരെ കാത്തുനിന്നു. ഇൻഡിക്കേറ്ററിട്ട് പതിയെ നീങ്ങുന്നതിനിടെയാണ് ബൈക്ക് പാഞ്ഞുവന്ന് ഇടിച്ചത്.
breaking-news
Kerala
സി.സി ടിവി ദൃശ്യങ്ങൾ രക്ഷിച്ചു. ഞാൻ പറഞ്ഞത് സത്യമാണെന്ന് മണിയൻപിള്ളരാജു
- February 7, 2026
- Less than a minute
- 3 hours ago

Leave feedback about this