breaking-news Kerala

സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുമുന്നിൽ വെടിവയ്പ്

മുംബൈ : ബോളിവുഡ് സംവിധായകനും നിർമാതാവുമായ രോഹിത് ഷെട്ടിയുടെ വീടിനു മുന്നിൽ വെടിവയ്പ്. മുംബൈയിലെ ജുഹു പ്രദേശത്തെ വസതിക്ക് പുറത്ത് ഇന്ന് രാവിലെയാണ് വെടിവയ്പുണ്ടായത്. അഞ്ച് റൗണ്ട് വെടിവയ്പ്പ് നടന്നതായാണ് വിവരം. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. പരിക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടക്കുമ്പോൾ ഷെട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നോ എന്നും വ്യക്തമല്ല. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും വസതിയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

ജുഹു പൊലീസും ക്രൈംബ്രാഞ്ച് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഷെട്ടിയുടെ റെസിഡൻഷ്യൽ ടവറിന് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ രോഹിത് ഷെട്ടിയും കുടുംബവും പ്രതികരിച്ചിട്ടില്ല. ഗോൾമാൽ, സിങ്കം, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത് ഷെട്ടി

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video