breaking-news Kerala

കെഎസ്ആർടിസിയെ ചേർത്തുപിടിക്കുന്ന ബജറ്റ്; പുതിയ ബസുകൾക്കായി 127 കോടി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ കെഎസ്ആർടിസിയെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്ന നയത്തിന്റെ ഭാഗമായി വലിയൊരു തുക തന്നെ ഗതാഗത കോർപ്പറേഷനായി ഇത്തവണ വകയിരുത്തിയിട്ടുണ്ട്.

കെഎസ്ആർടിസിയുടെ കാലപ്പഴക്കം ചെന്നവയെ പൊളിച്ചു നീക്കി പുതിയ ബിഎസ് 6 ബസുകൾ വാങ്ങുന്നതിന് വകയിരുത്തിയ തുക 127 കോടി രൂപയായി വർധിപ്പിച്ചു. പഴയ ബസുകൾ മാറ്റി പുതിയവ നിരത്തിലിറക്കുന്നതിലൂടെ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും. മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, ചങ്ങനാശ്ശേരി, കൊട്ടാരക്കര, കായംകുളം, ചെങ്ങന്നൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ കെഎസ്ആർടിസി ഡിപ്പോകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണന്ന് മന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video