breaking-news Kerala

ഒന്നര വയസ്സുള്ള കുഞ്ഞിനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ്

തളിപ്പറമ്പ്: കണ്ണൂരിൽ കുഞ്ഞിനെ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. ഒരുലക്ഷം രൂപ പിഴയും നൽകണം. കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞുകൊന്നതിനാണ് ശിക്ഷ. 2020 ഫെബ്രുവരി 17ന് ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ വിയാൻ എന്ന തന്റെ ഒന്നരവയസ് പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.

ആൺസുഹൃത്ത് നിധിനെ തെളിവില്ലാത്തതിനാൽ കോടതി വെറുതെ വിട്ടു. നിധിനെതിരെ ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. കുഞ്ഞിന് മുലപ്പാൽ നൽകി മണിക്കൂറുകൾക്കുള്ളിലാണ് കൊലപാതകം നടന്നത്. ശരണ്യയുടെ വസ്ത്രങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ കേസിൽ നിർണായകമായി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video