breaking-news World

ആസാമില്‍ ശക്തമായ ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി

ഗോഹട്ടി: ആസാമില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4:17നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 50 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. മൊറിഗാവ് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ അതിശൈത്യത്തിലും വീടുവിട്ട് വെളിയില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടി. വടക്കു കിഴക്കന്‍ മേഖലയില്‍ ഇതിന് മുന്‍പും നിരവധി ഭൂചലനങ്ങള്‍ക്ക് കാരണമായ കോപിലി ഫോള്‍ട്ട് ലൈന്‍ മേഖലയിലാണ് ഇത്തവണയും ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video