breaking-news Kerala

ശബരിമല പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കാൻ ജനങ്ങൾ തീരുമാനിക്കണം; സുരേഷ്​ഗോപി എം.പി

തിരുവനന്തപുരം: ശബരിമല പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കാൻ ജനങ്ങൾ തീരുമാനിക്കണമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപി എം.പി. തദ്ദേശ തിരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാ​ഗമായി തിരുവനന്തപുരം ന​ഗരസഭയിലേക്ക് മത്സരിക്കുന്ന ആർ ശ്രീലേഖയ്ക്ക് ഒപ്പമുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോര്‍പ്പറേറ്റീവ് ഫെഡറലിസം ജനങ്ങളെ ദ്രോഹിക്കുന്ന ഭൂതമായാണ് ഞാന്‍ കാണുന്നതെന്നും അദ്ദേഹം ആവർത്തിച്ചു

ശബരിമല കേന്ദ്രത്തിന് എടുത്തുകൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ അത് പറ്റില്ല. പിണറായി കുഴപ്പമാക്കി, വാസവന്‍ കുഴപ്പമാക്കി എന്ന് പറയുന്നു. മോദി ശബരിമല എടുക്ക് എന്ന് പറഞ്ഞാല്‍ അതിന് പറ്റുമോ, ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ അതിന് ജനങ്ങള്‍ തീരുമാനിക്കണം. അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്നുതൊട്ടുനോക്കാന്‍ പോലും കഴിയാതെ വരും. ജനങ്ങളുടെ ഉത്തരവാദിത്വമാണ് രാജ്യത്തിനുവേണ്ടി ശരിയായി വോട്ട് ചെയ്യുക എന്നതെന്നും അദ്ദേഹം ആവർത്തിച്ചു.

ജനാധിപത്യ ക്ഷേത്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി പിന്നീട് മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു. ‘ചെമ്പ് തോണ്ടി നടന്നവരൊക്കെ എവിടെയാണ് ഇപ്പോള്‍? ഒരു തോളില്‍ കൈവെച്ചതിന് നിങ്ങള്‍ എല്ലാവരും എന്റെ ഒറ്റുകാരായില്ലേ. എന്നിട്ട് എന്തായി, ജനങ്ങള്‍ തീരുമാനിച്ചില്ലേ. ജനാധിപത്യ ക്ഷേത്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നത്’, അദ്ദേഹം പറഞ്ഞു.

‘എയിംസ് കേരളത്തില്‍ എവിടെവേണമെങ്കിലും വരാം. ആലപ്പുഴയുടെ നിലവിലെ അവസ്ഥ എന്താണെന്ന് നോക്കണം. തൃശ്ശൂരിലെ ജനങ്ങള്‍ ചരിത്രരചനയാണ് നടത്തിയത്. എന്നാല്‍, അവര്‍ക്കാണ് അവകാശപ്പെട്ടതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. ഞാനൊരു നിലപാടാണ് പറഞ്ഞത്. ആലപ്പുഴയില്‍ എയിംസ് കൊണ്ടുവരുമെന്നല്ല ഞാന്‍ പറഞ്ഞത്. ആലപ്പുഴയിലാണ് യോഗ്യമായി വരേണ്ടതെന്ന് രാഷ്ട്രീയത്തിലോ പാര്‍ലമെന്റിലോ ഞാന്‍ വരുന്നതിന് മുന്‍പ് 2015- ല്‍ പ്രധാനമന്ത്രിയോട് നദ്ദയോടും പറഞ്ഞു. ആ നിലപാടാണ് ഞാന്‍ വ്യക്തമാക്കിയത്. കേരളത്തില്‍ എവിടെ വേണമെങ്കിലും വന്നോട്ടെ’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video