breaking-news Kerala

അന്താരാഷ്ട്ര വ്യാപാരമേള: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പവലിയന്‍ ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനചടങ്ങ്. ഭാരത് മണ്ഡപത്തില്‍ (പ്രഗതി മൈതാന്‍) നവംബര്‍ 14 മുതല്‍ 27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പര്‍ ഹാളിലാണ് 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കേരള പവലിയന്‍. പ്രദര്‍ശന നഗരിയിലെ 27 സ്റ്റാളുകളും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പാണ് പവലിയന്റെ മേല്‍നോട്ടം വഹിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് സന്ദര്‍ശക സമയം.

സാംസ്‌കാരിക വകുപ്പ്, കേരള ബാംബൂ മിഷന്‍, കയര്‍ വികസന വകുപ്പ്, ഹാന്റ് ലൂം ആന്‍ഡ് ടെക്സ്റ്റയില്‍സ്, കോ-ഓപ്പറേറ്റീവ് വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ്, മത്സ്യഫെഡ്, വ്യവസായ-വാണിജ്യ വകുപ്പ്, നോര്‍ക്ക, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കുടുംബശ്രീ, ഹാന്‍ടെക്സ്, കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, ഫിഷറീസ് (സാഫ്), അതിരപ്പള്ളി ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, കാര്‍ഷിക വികസന -കര്‍ഷക ക്ഷേമ വകുപ്പ്, കേരഫെഡ്, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, ഹാന്‍ഡി ക്രാഫ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ (കൈരളി), ഹാന്‍വീവ്, തദ്ദേശ സ്വയംഭരണവകുപ്പ്, ഔഷധി, വിനോദസഞ്ചാര വകുപ്പ് എന്നിവയാണ് അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയനില്‍ സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video