breaking-news Kerala

കണ്ണീരായി ഹിമാൻഷി: മധുവിധു ആഘോഷം കവർന്നത് പ്രാണനെ

ശ്രീനഗർ: രാജ്യത്തിന്റെ മുഴുവന്‌ കണ്ണീരും ഏറ്റുവാങ്ങുകയാണ് ഹിമാൻഷി എന്ന നവവധു. വിവാ​ഹം കഴിഞ്ഞ് കേവലം ആറ് ദിവസം മാത്രം. നാവിക സേനാ ഉദ്.ോ​ഗസ്ഥനായ ഭർത്താവിനൊപ്പമുള്ള ഹണിമൂൺ ആഘോഷം കണ്ണീരിലാകുമെന്ന് പ്രതീക്ഷിച്ചില്ല. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മധുവിധു ആഘോഷിക്കാൻ കശ്മീരിലെത്തിയ നാവിക സേനാ ഉദ്യോഗസ്ഥനുമുണ്ടായിരുന്നു.

കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാൾ (26) ആണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. വിവാഹത്തോടനുബന്ധിച്ച് അവധിയിലായിരുന്ന വിനയ്, മധുവിധു ആഘോഷിക്കാനായാണ് ഹിമാൻഷിക്കൊപ്പം കശ്മീരിലെത്തിയത്. എന്നാൽ വിവാഹത്തിന്റെ ആറാം നാൾ ഹിമാൻഷിയെ കാത്തിരുന്നത് തീരാവേദനയാണ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video