breaking-news entertainment Kerala

നിര്‍മ്മാതാവ് സാന്ദ്രാതോമസിന്റെ പരാതി ; സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരേ കേസ്

കൊച്ചി : നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമദ്ധ്യത്തില്‍ അപമാനിച്ചു എന്ന പേരില്‍ എറണാകുളംപോലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാംപ്രതി ബി ഉണ്ണികൃഷ്ണനും രണ്ടാംപ്രതി നിര്‍മ്മാതാവ് ആന്റോജോസഫുമാണ്. തൊഴില്‍ സ്വാതന്ത്രത്തിന് തടസം നിന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്്.

സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പ്രധാനമായും പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സാന്ദ്രയുടെ പരാതിയില്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ബി ഉണ്ണികൃഷ്ണന്‍ തൊഴില്‍ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. സാന്ദ്രാ തോമസിനോട് സഹകരിക്കരുതെന്ന് മറ്റുളളവരോട് ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരിലുള്ള വൈരാഗ്യനടപടിയാണ് ബി ഉണ്ണികൃഷ്ണന്‍ കാണിക്കുന്നതെന്നാണ് പ്രധാനമായും പറഞ്ഞിരിക്കുന്ന ആരോപണം.

സിനിമയുടെ തര്‍ക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാല്‍ ഇതിനെതിരെ സാന്ദ്ര തോമസ് കോടതിയെ സമീപിക്കുകയും, പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്യുകയുമായിരുന്നു

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video