breaking-news Kerala

ഒരു ക്രമക്കേടും ജീവിതത്തില്‍ കാണിച്ചിട്ടില്ല. കോടതിയുടെ അന്തിമ ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു; ​ഗണേഷ് കുമാർ

തിരുവനന്തപുരം; സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്ത് തര്‍ക്ക കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നചില്‍ പ്രതികരണവുമായി മന്ത്രി കെ ബി ഗണേഷ് കുമാര്‍.തുടക്കം മുതലേ തന്നെ കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം ഇഴഞ്ഞ് പോകുമ്പോള്‍ അസത്യം പാഞ്ഞ് പോകും. ഒരു ക്രമക്കേടും ജീവിതത്തില്‍ കാണിച്ചിട്ടില്ല. കോടതിയുടെ അന്തിമ ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു. പൊതുജനമധ്യത്തിലേക്ക് കുടുംബകാര്യങ്ങള്‍ വലിച്ചിഴക്കേണ്ടിയിരുന്നോ എന്ന് പ്രശ്‌നമുണ്ടാക്കിയവര്‍ പരിശോധിക്കണമെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

മാധ്യമങ്ങളെ അവര്‍ തെറ്റിധരിപ്പിച്ചു. താന്‍ ദൈവ വിശ്വാസിയാണ്. ഗണേഷ്‌കുമാര്‍ മന്ത്രിയാവുക എന്നതല്ല ഒരാളുടെ ജീവിതത്തിലെ അന്തിമ ലക്ഷ്യമെന്നും സമാധാനത്തോടെ ജീവിക്കുക എന്നതാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അച്ഛന്‍ ആര്‍. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന് കാട്ടി സഹോദരി ഉഷ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ബാലകൃഷ്ണപ്പിള്ളയുടെ അവസാന കാലത്ത് ആരോഗ്യ നില മോശമായിരുന്നുവെന്നും ആ സമയത്ത് ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് കൈക്കലാക്കിയതാണെന്നായിരുന്നു സഹോദരി ഉഷയുടെ ആരോപണം.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video