breaking-news Kerala

ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനു ഇന്ന് തുടക്കം

കൊച്ചി: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന് സംഘടിപ്പിക്കുന്ന രാജ്യാന്തര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് ഇന്ന് തുടക്കം. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും.

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബോസ്റ്റൺ കോളജിലെ പ്രൊഫ. ഫിലിപ്പ് ജി. അൽബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായമന്ത്രി പി. രാജീവ്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, അക്കാദമിക് രംഗത്തെ പ്രമുഖർ, എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

കോൺക്ലേവിനോടനുബന്ധിച്ച് ഇന്റഗ്രേറ്റിംഗ് ഗ്ലോബൽ പെർസ്പെക്റ്റീവ്സ് ഇൻ കേരളാസ് ഹയർ എഡ്യൂക്കേഷൻ, ജനറേറ്റീവ് എ. ഐ. ആൻഡ് എമെർജിങ് ടെക്നോളജിസ് ഇൻ ഹയർ എഡ്യൂക്കേഷൻ, ഫോസ്റ്ററിംഗ് റിസർച്ച് എക്സലൻസ് ആൻഡ് ഇന്നോവേഷൻ എന്നീ വിഷയങ്ങളിൽ പ്രഗൽഭരുടെ നേതൃത്വത്തിൽ പാനൽ ചർച്ചകളും സംഘടിപ്പിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ജനുവരി 14, 15 തീയതികളിലായാണ് കോൺക്ലേവ്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video