breaking-news lk-special

നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ‘സ​മാ​ധി’ മണ്ഡപം പൊളിക്കില്ല; പ്രതിഷേധം വ്യാപിച്ചതോടെ നടപടി തടഞ്ഞ് ആർ.ഡി.ഒ; സംഘർഷ സാധ്യത കണക്കിലെടുത്ത് പിൻവലിഞ്ഞ് പൊലീസ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ൻ സ്വാ​മി​യു​ടെ ‘സ​മാ​ധി’ ക​ല്ല​റ തുറക്കില്ല. സമാധി മണ്ഡപം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സമാധി മണ്ഡപം പൊളിക്കേണ്ടതില്ലെന്ന് ആർ.ഡി.ഓ നിർദേശം. സ​മാ​ധി തു​റ​ക്കാ​ൻ പോ​ലീ​സ് സം​ഘം എ​ത്തി​യ​തി​നു പി​ന്നാ​ലെ സം​ഘ​ർ​ഷ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​കു​മെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ന​ട​പ​ടി. അ​ദ്ദേ​ഹ​ത്തി​ൻറെ കു​ടും​ബ​ത്തി​ൻറെ ഭാ​ഗം കേ​ൾ​ക്കു​മെ​ന്ന് സ​ബ് ക​ള​ക്ട​ർ സ​ബ് ക​ള​ക്ട​ർ ആ​ൽ​ഫ്ര​ഡ് അ​റി​യി​ച്ചു.

നേ​ര​ത്തെ, സ​മാ​ധി​യി​ടം പൊ​ളി​ച്ച് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​നെ​ത്തി​യ സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ കു​ടും​ബാം​ഗ​ങ്ങ​ളും ഒ​രു​വി​ഭാ​ഗം നാ​ട്ടു​കാ​രും ത​ട​ഞ്ഞ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ നാ​ട​കീ​യ രം​ഗ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. സ​മാ​ധി തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഗോ​പ​ൻ സ്വാ​മി​യു​ടെ ഭാ​ര്യ​യും മ​ക​നും ക​ല്ല​റ​യ്ക്ക് മു​ന്നി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഒ​ടു​വി​ൽ ഇ​വ​രെ ബ​ലം​പ്ര​യോ​ഗി​ച്ചാ​ണ് പോ​ലീ​സ് സം​ഘം സ​മാ​ധി​പീ​ഠ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് മാ​റ്റി​യ​ത്.കല്ലറ പൊളിക്കുന്നതിന് തടസം നിന്ന കുടുംബത്തെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ മാറ്റി. കളക്ടറുടെ അനുമതി ലഭിച്ചതോടെ വൻ പൊലീസ് സന്നാഹത്തോടെ നെയ്യാറ്റിൻകര പൊലീസ് സംഘം എത്തിയത്. നെയ്യാറ്റിൻകര സ്വദേശിയായ ​ഗോപൻ സ്വാമിയെന്ന് വിളിക്കുന്ന ​ഗോപന്റെ മരണത്തിലാണ് ദുരൂഹത ഉയർന്നത്. അച്ഛൻ സമാധിയായെന്ന മക്കളുടെ പോസ്റ്റർ ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

രാവിലെ 11ന് സമാധി സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ വീട്ടുകാർ എതിർത്തു. രണ്ട് ആൺമക്കളും ഭാര്യയുമാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. കല്ലറ തുറന്നാൽ ആത്മഹത്യ ചെയ്യുമെന്ന് മകൻ ഭീഷണി മുഴക്കി. കല്ലറയ്ക്ക് മുന്നിൽ കുത്തിയിരുന്ന കുടുംബത്തെ പൊലീസ് അവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് മാറ്റി.

സ്ഥലം മറച്ച് ഫോറൻസിക് സംഘം നടപടി ക്രമങ്ങൾ തുടങ്ങിയിരുന്നു. കല്ലറ പൊളിക്കുന്ന നടപടികൾ പിന്നീട് നിർത്തിവച്ചു. ഒരു വിഭാ​ഗം നാട്ടുകാരും കുടുംബത്തെ അനുകൂലിച്ച് രം​ഗത്തെത്തി. ആചാരത്തിന്റെ ഭാ​ഗമായതിനാൽ തന്നെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് ചില സംഘടനകളും രം​ഗത്തെത്തി. കളക്ടറുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിക്കൽ നടപടിയുമായി മുന്നോട്ട് പോയത്. അസ്വഭാവിക മരണം , മാൻമിസ്സിങ് കേസുൾപ്പെടെയുള്ള വകുപ്പുകളുമായിട്ടാണ് പൊലീസ് മുന്നോട്ടു പോകുക. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കിടപ്പിലായ ​ഗോപൻ സ്വാമി എങ്ങനെ സമാധി സ്ഥലത്ത് എത്തി എന്നാണ് നാട്ടുകാരുടെ ചോദ്യം. അതേ സമയം അനുനയ നീക്കത്തിനുള്ള ശ്രമം സബ് കളക്ടകടക്കം നടത്തി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video