breaking-news World

ലോസ് ആഞ്ചൽസിൽ കത്തിപ്പടർന്ന് കാട്ടുതീ; ഇതുവരെ കത്തിയത് 23,000 ഏക്കർ; വീടുകൾ ഒഴിഞ്ഞ് കൂട്ടപ്പലായനം

ലോസ് ഏഞ്ചൽസ്: ലോസ് ആഞ്ചൽസിന്റെ വലിയൊരു ഭാഗത്തെ നക്കിത്തുടച്ച മാരകമായ കാട്ടുതീ തടയാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പരിശ്രമിക്കുന്നതിനിടയിലും തീ അയൽപ്രദേശങ്ങളിലേക്ക് പടരുന്നതായി റിപ്പോർട്ട്. ഇതിനകം 23,000 ഏക്കറോളം കത്തിനശിച്ചു. 16 മരണങ്ങളും പതിനായിരം ​വീടുകളുടെ നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

1,000 ഏക്കറിലേക്കു കൂടി വ്യാപിച്ച് ഇപ്പോൾ ബ്രെന്റ്വുഡിനെ ഭീഷണിപ്പെടുത്തുന്ന തീപിടിത്തത്തെ തടയാൻ ഹെലികോപ്ടറിൽ വെള്ളം അടിക്കൽ തുടരുകയാണ്. എന്നാൽ, ജ്വലിക്കുന്ന കുന്നുകളിൽ ഇവയൊന്നും കാര്യമായി ഏശുന്നില്ലെന്നാണ് സൂചന.

ഹോളിവുഡ് സൂപ്പർ സ്റ്റാറും മുൻ കാലിഫോർണിയ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗർ, ഡിസ്‌നി ചീഫ് എക്‌സിക്യൂട്ടിവ് ബോബ് ഇഗർ, എൻ.ബി.എ താരം ലെബ്രോൺ ജെയിംസ് എന്നിവരുടെ വീടുകൾ ബ്രെന്റ്‍വുഡിലാണുള്ളത്. ഇവിടെയുള്ളവരോട് പലായനം ചെയ്യാൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഷ്വാസ്‌നെഗറിൻ്റെ ‘ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ്’ എന്ന ഹോളിവുഡ് പ്രീമിയർ പ്രദേശത്ത് തീ പടർന്നതിനാൽ റദ്ദാക്കി.
‘ഈ തീകൾ തമാശയല്ലെന്ന്’ ലെബ്രോൺ ജെയിംസ് ട്വീറ്റ് ചെയ്തു. തന്റെ വീട് അടിയന്തരമായി ഒഴിയേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video