breaking-news Kerala news

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: കേരളത്തിന്റെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ പത്തരയോടെ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റീസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് എന്നിവരെല്ലാം ചടങ്ങില്‍ എത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ ആരിഫ് മുഹമ്മദ് ഖാന്റെ പകരക്കാരനായിട്ടാണ് നിതിന്‍ ജാംദാര്‍ എത്തിയത്.

ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനം ഒഴിഞ്ഞുപോയപ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ യാത്രയയ്ക്കാന്‍ പോലും പോയിരുന്നില്ല. എന്നാല്‍ ആര്‍ലേക്കര്‍ എത്തിയപ്പോള്‍ ഇന്നലെ തലസ്ഥാനത്ത് മുഖ്യമന്ത്രി സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പുതിയ ഗവര്‍ണറുശട നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗം ജനുവരി 17 ന് നടക്കും. പുതിയ ഗവര്‍ണറുടെ സമീപനത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കാമെന്നാണ് സിപിഎം തീരുമാനം എടുത്തിരിക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video