5 സ്റ്റാർ സൗകര്യങ്ങളും 369 നമ്പറുമായി മമ്മൂട്ടിയുടെ പുതിയ കാരവാൻ; ചിത്രങ്ങൾ കാണാം

5 സ്റ്റാർ സൗകര്യങ്ങളും 369 നമ്പറുമായി മമ്മൂട്ടിയുടെ പുതിയ കാരവാൻ; ചിത്രങ്ങൾ കാണാം

ആധുനിക വാഹനങ്ങളോടും 369 എന്ന നമ്പറിനോടുമുള്ള മെഗാസ്റ്റാർ മമ്മൂക്കയുടെ പ്രിയം മലയാളികൾക്ക് ഏവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുത്തൻ കാരവാൻ സിനിമാ ചർച്ചകളിലേക്കും വാഹനപ്രേമികളുടെ മനസിലേക്കും അതിവേഗം ഓടിക്കയറുകയാണ്.
കെ എൽ 07 സി യു 369 എന്ന നമ്പറിലുള്ള പുതിയ കാരവാൻ പണിതിറക്കിയത് ഇന്ത്യൻ സിനിമ മേഖലക്ക് സുപരിചിതമായ ഓജസ് ഓട്ടോമൊബൈൽസിൽ നിന്നുമാണ്. കടും നീലയും വെള്ള നിറങ്ങളുമാണ് കാരവാന് നൽകിയിരിക്കുന്നത്. കോതമംഗലത്തെ ഓജസ് ബോഡി ബിൽഡേഴ്സാണ് ഈ വാഹനം നിർമിച്ചത്. ഇപ്രകാരം കാരവൻ നിർമിക്കാനുള്ള ലൈസൻസുള്ള രാജ്യത്തെ ഏക സ്ഥാപനവും ഓജസാണ്.
ഭാരത്‌ബെന്‍സിന്റെ ഷാസിയിലാണ്‌ 12 മീറ്റര്‍ നീളമുള്ള വാഹനം തയാറായിട്ടുള്ളത്‌. സെമി ബുള്ളറ്റ്‌ പ്രൂഫ്‌ ഗ്ലാസുകള്‍, പൂര്‍ണമായി സൗണ്ട്‌ പ്രൂഫ്‌ തുടങ്ങിയവ പ്രത്യേകതകളാണ്‌.തിയേറ്റര്‍ സംവിധാനത്തിനായി സൈനേജ്‌ ടി.വികളാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. ആവശ്യമുള്ളപ്പോള്‍ ഇത്‌ ഉയര്‍ന്നുവന്ന്‌ വാഹനത്തിനകം തിയേറ്ററായി മാറുന്ന രീതിയിലാണ്‌ സജ്‌ജീകരണം. കിടപ്പുമുറി വാഹനത്തിനു പുറത്തേക്കു നീണ്ടുവരുന്ന രീതിയിലാണുള്ളത്. ആകാശം കാണാനാകുന്ന സജ്ജീകരണവുമുണ്ട്.
അടുക്കളയില്‍ ഫ്രിഡ്ജ്, ഓവന്‍ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. വെള്ളം മൂന്ന് തലത്തില്‍ ശുദ്ധി ചെയ്താണ് എത്തുക. ഒറ്റ മോള്‍ഡിലുള്ള ബാത്ത്‌റൂമുണ്ട്. ഒരാഴ്ചത്തേക്കുള്ള വെള്ളം ഉള്‍പ്പെടെ സംഭരിക്കാനുള്ള സൗകര്യവും ഈ വാഹനത്തിലുണ്ട്. ചിത്രങ്ങൾ കാണാം: