സർക്കാർ പൊലീസ് വാഹനങ്ങളിലെ കറുത്ത ഫിലിമും കർട്ടനും നീക്കംചെയ്യണം; ഡിജിപി

സർക്കാർ പൊലീസ് വാഹനങ്ങളിലെ കറുത്ത ഫിലിമും കർട്ടനും നീക്കംചെയ്യണം; ഡിജിപി

പൊലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും വാഹനത്തിനു മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യാൻ ഡിജിപി ബെഹ്റയുടെ നിർദേശം. സ്വകാര്യ വാഹനങ്ങളിൽനിന്ന് പൊലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഡിജിപി.
കർട്ടനുകളും കറുത്ത ഫിലിമും സ്വകാര്യ വാഹനങ്ങളിൽനിന്ന് നീക്കം ചെയ്യുന്നതിനു പൊലീസ് നടപടിയെടുക്കുമ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതെല്ലാം ഉപയോഗിക്കുന്നതിനെതിരെ വിമർശനം കടുത്ത ഉയർന്നിരുന്നു.
വിൻഡോ കർട്ടനുകൾക്കും കറുത്ത ഫിലിമുകൾക്കും കേന്ദ്ര മോട്ടർ വാഹന ഭേദഗതി അനുസരിച്ച് 5000 രൂപ വരെ പിഴ ഈടാക്കാനാകും. കാറുകളിലെ ഗ്ലാസിൽ പതിച്ചിരുന്ന കറുത്ത ഫിലിമുകൾ നീക്കം ചെയ്യേണ്ടിവന്നത് സുപ്രീം കോടതി വിധി അനുസരിച്ചാണ്. ഇവയുടെ സ്ഥാനത്ത് കർട്ടനുകൾ സ്ഥാനം പിടിച്ചു.
ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലും ഗതാഗത വകുപ്പിലെ വാഹനങ്ങളിലും കർട്ടൻ ഉപയോഗിച്ചു. എന്നാൽ, കാഴ്ച മറയ്ക്കുന്നതെന്തും നിയമവിരുദ്ധമാണെന്നു ഹൈക്കോടതി പറഞ്ഞതോടെ കർട്ടനുകളും നിയമവിരുദ്ധമായി. വാഹനത്തിൽ ബുൾബാർ, ക്രാഷ് ഗാർഡ് എന്നിവ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നാണ് റിപ്പോർട്ടുകൾ.