സർക്കാരുമായി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല മാധ്യമങ്ങൾ തെറ്റിദ്ധാരണപരത്തരുത്; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്അലോഷ്യസ് സേവ്യർ

സർക്കാരുമായി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല മാധ്യമങ്ങൾ തെറ്റിദ്ധാരണപരത്തരുത്; കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്അലോഷ്യസ് സേവ്യർ

കോട്ടയം: സർക്കാരുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. വിഷയത്തിൽ തെറ്റായ വ്യാഖ്യാനങ്ങൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം അഭ്യർഥിച്ചു.

തങ്ങൾക്ക് ഉണ്ടായ ആശങ്കകൾ പാർട്ടി നേതൃത്വത്തെയും സർക്കാരിനെയും അറിയിച്ചിട്ടുണ്ടെന്നും, അതിന് ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന വിശ്വാസമാണ് ഉള്ളതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടിയ വീഴ്ച തെറ്റാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, അതേ രീതിയിൽ തെറ്റുകൾ ഇനിയും ചൂണ്ടിക്കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സർക്കാർ അധികാരത്തിലെത്താൻ കെ.എസ്.യു പ്രവർത്തകരുടെ വലിയ പങ്കുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപ് മുഖ്യമന്ത്രിയുടെ അവഗണനയിൽ നിരാശയുണ്ടെന്ന് പറഞ്ഞിരുന്ന സാഹചര്യത്തിൽ, ഇപ്പോഴത്തെ വിവാദം അനാവശ്യമായി രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു. താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെ മൂല്യം പരസ്പര ബഹുമാനവും സൗഹൃദപരമായ സമീപനവുമാണെന്നും അദ്ദേഹം പറഞ്ഞു.