2013 മോഡല്‍ കാര്‍ 2015 ലാണ് കോലി സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ കാലം മാത്രം ഉപയോഗിച്ച ശേഷം കോലി ഇത് മറ്റൊരാള്‍ക്ക് വില്‍പന നടത്തി.
കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനതാരം വിരാട് കോലിയുടെ വാഹനം വില്‍പനയ്ക്കായി കൊച്ചിയില്‍. താരത്തിന്റെ ലംബോര്‍ഗിനി ഗല്ലാര്‍ഡോ സ്പൈഡറാണ് കൊച്ചിയിലെ ആഢംബര കാര്‍ ഷോറൂമില്‍ വില്‍പനയ്ക്കെത്തിച്ചത്.
കൊച്ചി കുണ്ടന്നൂരിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് കാറുള്ളത്. 2013 മോഡല്‍ കാര്‍ 2015 ലാണ് കോലി സ്വന്തമാക്കിയത്. വളരെ ചുരുങ്ങിയ കാലം മാത്രം ഉപയോഗിച്ച ശേഷം കോലി ഇത് മറ്റൊരാള്‍ക്ക് വില്‍പന നടത്തി. ഇതിന് ശേഷമാണ് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ കാര്‍സിന്റെ കൊച്ചി കുണ്ടന്നൂരിലെ ഷോറുമില്‍ കാര്‍ എത്തിച്ചത്.
ഒരു കോടി 35 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഇന്ത്യന്‍ നായകന്‍ കോലിയുടെ വാഹനമായത് കൊണ്ട് തന്നെ നിരവധി അള്‍ക്കാര്‍ കാറ് കാണാന്‍ റോയല്‍ കാര്‍സിന്റെ കൊച്ചിയിലെ ഷോറുമില്‍ എത്തുന്നുണ്ട്.