വിപണിയില്‍ എത്താനൊരുങ്ങി മാരുതി സെലേറിയോ പുത്തന്‍ പതിപ്പ്

വിപണിയില്‍ എത്താനൊരുങ്ങി മാരുതി സെലേറിയോ പുത്തന്‍ പതിപ്പ്

അടിമുടി മാറ്റങ്ങളുമായി എത്തുന്ന സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നായ സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുന്നു. 2014ലാണ് സെലേറിയോ ഹാച്ച്ബാക്കിനെ ഇന്ത്യന്‍ വിപണിയില്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ മികച്ച സ്വീകാര്യതയുള്ള മാരുതി കാറുകളില്‍ ഒന്നാണ് സെലേറിയോ.അടിമുടി മാറ്റങ്ങളുമായി എത്തുന്ന സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ കൂടുതല്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
വാഹനം നവംബര്‍ മാസത്തില്‍ വിപണിയില്‍ എത്തുമെന്നതാണ് പുതിയ വാര്‍ത്ത. ഇന്ത്യാ കാര്‍ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കമ്പനി ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് മൂലമുള്ള കാരണങ്ങളും ഒപ്പം സെമികണ്ടക്ടര്‍ ചിപ്പുകളുടെ അഭാവവും കാലതാമസത്തിന് കാരണമായിട്ടുണ്ട്. പുതിയ 2021 മാരുതി സെലേറിയോ ഡിസൈനിന്റെയും ഫീച്ചറുകളുടെയും കാര്യത്തില്‍ ഒരു വലിയ കുതിച്ചുചാട്ടത്തിനു തന്നെയാകും സാക്ഷ്യംവഹിക്കുക. പ്രൊഡക്ഷന്‍ റെഡി മോഡലിന്റെ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.