കൊച്ചി: ഫുട്ബോൾ ലോകകപ്പിന്റെ ആവേശം കൊച്ചി ലുലു മാളിലും നിറഞ്ഞൊഴുകി. ലോകകപ്പ് ഫൈനൽ മത്സരം തത്സമയം പ്രദർശിപ്പിച്ചതോടെ നൂറുകണക്കിന് ഫുട്ബോൾ പ്രേമികളാണ് ലുലു മാളിലെത്തിയത്. വിവിധ ടീമുകളുടെ ജഴ്‌സികൾ അണിഞ്ഞും ദേശീയ പതാകകളുമായി എത്തിയ ആരാധകർ ആവേശകരമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്.
മത്സരത്തിലെ ഓരോ നീക്കവും വലിയ സ്ക്രീനിൽ ആവേശത്തോടെ വീക്ഷിച്ച ആരാധകർ മികച്ച മുന്നേറ്റങ്ങൾക്കും ഗോളവസരങ്ങൾക്കും കൈയടികളോടെയും ആർപ്പുവിളികളോടെയും പ്രതികരിച്ചു. കുടുംബങ്ങളായും സുഹൃത്തുക്കളുടെ കൂട്ടങ്ങളായും എത്തിയവർ ലോകകപ്പ് ഫൈനലിന്റെ ആവേശം ഒരുമിച്ച് ആഘോഷിച്ചു.
ലോകകപ്പിന്റെ ആഘോഷരാവിനെ കൂടുതൽ ആവേശകരമാക്കിയ ലുലു മാളിലെ ലൈവ് സ്ക്രീനിംഗ്, ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായി മാറി