ലാഭം തീര്‍ന്നു, വിലയില്‍ ഡീസലിനൊപ്പമെത്താന്‍ സിഎന്‍ജി

ലാഭം തീര്‍ന്നു, വിലയില്‍ ഡീസലിനൊപ്പമെത്താന്‍ സിഎന്‍ജി

കൊച്ചി: രാജ്യത്ത് ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച വില പരിഷ്‌കരിച്ചതോടെ ഉപോത്പന്നമായ സി.എന്‍.ജി.ക്കും വില കൂടി. കൊച്ചിയില്‍ സി.എന്‍.ജി.ക്ക് 3.10 രൂപയാണ് കൂടിയത്. പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ (സി.എന്‍.ജി.) അതവ ദ്രവീകൃത പ്രകൃതിവാതകത്തില്‍ ഓടുന്ന വാഹനങ്ങളിലേക്ക് മാറിയവരുടെ ദൈനംദിന ഇന്ധനച്ചെലവ് വീണ്ടും ഉയരും.
ഇതോടെ സി.എന്‍.ജി. വില 85.90 രൂപയില്‍ നിന്നും 89 രൂപയായി. സി.എന്‍.ജി.യും ഡീസലും തമ്മിലുള്ള അന്തരം ഇതോടെ 5.53 രൂപയായി കുറഞ്ഞു.ഈ വര്‍ഷം ഏപ്രിലില്‍ പ്രകൃതിവാതക വില പരിഷ്‌കരിച്ചപ്പോള്‍ സി.എന്‍.ജി. വില കിലോഗ്രാമിന് ഒന്‍പത് രൂപയോളം കൂടിയിരുന്നു. ഓഗസ്റ്റോടെ വില 91 രൂപയിലേക്ക് എത്തിയെങ്കിലും ഇതേ മാസം പകുതിയോടെ വില കുറയുകയായിരുന്നു.