സ്വപ്ന വാഹനത്തിന് ഇഷ്ടനമ്പര്‍ നല്‍കാനായി താരം വീണ്ടും ലക്ഷങ്ങള്‍ പൊടിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് എത്തുന്നത്. 9999 എന്ന നമ്പര്‍ ലേലത്തില്‍ പിടിക്കുന്നതിനായി 17 ലക്ഷം രൂപയാണ് ജൂനിയര്‍ എന്‍ടിആര്‍ ചെലവാക്കിയതെന്നാണ് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ നിരയില്‍ പുറത്തിറങ്ങിയ രണ്ടാം എസ്യുവിയാണ് ഉറൂസ്. ഇന്ത്യയിലെത്തിയ ലംബോര്‍ഗിനിയുടെ ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സൂളിന്റെ ആദ്യ ഉടമസ്ഥന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു. 2021 ഓഗസ്റ്റ് 16നായിരുന്നു ഉറൂസിന്റെ ഗ്രാഫൈറ്റ് ക്യാപ്‌സ്യൂള്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ താരം വാഹനത്തിന് ഇഷ്ടനമ്പറിനായി ചെലവഴിച്ച തുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി മാറുന്നത്.
സ്വപ്ന വാഹനത്തിന് ഇഷ്ടനമ്പര്‍ നല്‍കാനായി താരം വീണ്ടും ലക്ഷങ്ങള്‍ പൊടിച്ചിരിക്കുകയാണെന്ന വാര്‍ത്തയാണ് എത്തുന്നത്. 9999 എന്ന നമ്പര്‍ ലേലത്തില്‍ പിടിക്കുന്നതിനായി 17 ലക്ഷം രൂപയാണ് ജൂനിയര്‍ എന്‍ടിആര്‍ ചെലവാക്കിയതെന്നാണ് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. TS 09 FS 9999 എന്ന നമ്പറാണ് താരം തന്റെ പുതിയ ലംബോര്‍ഗിനി ഉറുസ് എസ്.യു.വിക്ക് നല്‍കിയിരിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറിന്റെ മറ്റൊരു വാഹനമായ ബി.എം.ഡബ്ല്യു സെവന്‍ സീരിസിനും 9999 നമ്പറാണ് അദ്ദേഹം നല്‍കിയിരുന്നത്.
ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ പതിപ്പിന് സാധാരണ മോഡലിനേക്കാള്‍ വിലകൂടുതലാണ്. സ്റ്റാന്‍ഡേര്‍ഡ് ലംബോര്‍ഗിനി ഉറൂസിന് 3.15 കോടി രൂപയാണ് വില. വിവിധ ഓപ്ഷനുകള്‍ക്കനുസരിച്ച് ഗ്രാഫൈറ്റ് കാപ്‌സ്യൂള്‍ പതിപ്പിന് ഒന്നുമുതല്‍ ഒന്നര കോടിവരെ അധിക വില നല്‍കണം. അതേസമയം താരം നല്‍കിയ 17 ലക്ഷം ഉള്‍പ്പെടെ തെലങ്കാന ഖൈര്‍താബാദിലെ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ബുധനാഴ്ച മാത്രം ഫാന്‍സി നമ്പറുകളുടെ ലേലത്തില്‍ ആകെ 45 ലക്ഷം രൂപയോളം സമ്പാദിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.