റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ഉടന്‍ വരുന്നു

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ഉടന്‍ വരുന്നു

റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബൈക്ക് ഉടന്‍ വരുന്നു.  2024 അവസാനത്തോടെ ബൈക്ക് നിരത്തിലെത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ‘ഇലക്ട്രിക് 01’ എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന ഇ-ബൈക്ക് നിലവില്‍ അതിന്റെ പ്രാരംഭ വികസന ഘട്ടത്തിലാണ്. ഇതുകൂടാതെ, സ്പെയിന്‍ ആസ്ഥാനമായുള്ള ഇവി ടൂ-വീലര്‍ സ്റ്റാര്‍ട്ടപ്പായ സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍ SL-യുമായി സഹകരിച്ച് വികസിപ്പിക്കുന്ന ഒരു സമര്‍പ്പിത EV പ്ലാറ്റ്ഫോമിലും (‘L’ എന്ന കോഡ് നാമം) കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡിന്റെ മാതൃ കമ്പനിയായ  ഐഷര്‍ മോട്ടോഴ്സ് 2022 ഡിസംബറില്‍ സ്റ്റാര്‍ക്ക് ഫ്യൂച്ചര്‍ എസ്എല്ലില്‍ നിക്ഷേപം നടത്തിയതിന്റെ ഭാഗമായിട്ടാണ് ഇത്.