24 മണിക്കൂറിനിടെ 12781 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. കൊവിഡ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുത്തനെ വര്‍ധിച്ചു. 24 മണിക്കൂറിനിടെ 12781 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 4.32 ശതമാനമാണ് പ്രതിദിന ടിപിആര്‍. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും വര്‍ധിച്ചു. ഇന്നലെ 18 കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേരളത്തില്‍ ഇന്നലെ 2,786 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. 2,072 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്.