24 മണിക്കൂറിനിടെ രാജ്യത്ത് 3303 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3303 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലെത്തെ അപേക്ഷിച്ച് 376 കേസുകളാണ് കൂടിയത്.
അതേസമയം , കേരളത്തിലും കോവിഡ് കേസുകൾ നേരിയ തോതിൽ ഉയർന്നു. ഇന്നലെ 347 കേസുകളാണ് സ്ഥിരീകരിച്ചത്. 341255 എന്നിങ്ങനെയായിരുന്നു മൂന്ന് ദിവസങ്ങളിലെ കേസുകൾ.