മാസ്‌ക്ക് വീണ്ടും നിർബന്ധമാക്കി ; ധരിക്കാത്തവർക്ക് 500 രൂപ പിഴ

മാസ്‌ക്ക് വീണ്ടും നിർബന്ധമാക്കി ; ധരിക്കാത്തവർക്ക് 500 രൂപ പിഴ

ദുരന്ത നിവാരണ അതോറിറ്റി യോഗം ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വീണ്ടും മാസ്‌ക്ക് നിർബന്ധമാക്കി. മാസ്ക്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ ദുരന്ത നിവാരണ സമിതി തീരുമാനിച്ചു.
ദുരന്ത നിവാരണ അതോറിറ്റി യോഗം ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം .
കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 2067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 പേർ കോവിഡ് മൂലം മരിച്ചെന്നും കണക്കുകൾ പറയുന്നു.