മണിക്കൂറില്‍ 300 മൈല്‍ വേഗപരിധി; ചരിത്രം സൃഷ്ടിച്ച ഷിറോണ്‍ സൂപ്പര്‍ സ്‌പോര്‍ട് 300 പ്ലസ് കാര്‍ വിപണിയിലെത്തുന്നു

മണിക്കൂറില്‍ 300 മൈല്‍ വേഗപരിധി; ചരിത്രം സൃഷ്ടിച്ച ഷിറോണ്‍ സൂപ്പര്‍ സ്‌പോര്‍ട് 300 പ്ലസ് കാര്‍ വിപണിയിലെത്തുന്നു

മണിക്കൂറില്‍ 300 മൈല്‍ അഥവാ 482.803 കിലോമീറ്റര്‍ വേഗപരിധി മറികടക്കുന്ന ആദ്യ ഹൈപ്പര്‍ കാറാണ് ഇത്. 35 ലക്ഷം യൂറോ അഥവാ ഏകദേശം 30.37 കോടി രൂപയാണ് ഈ കാറിന്റെ വില.
മണിക്കൂറില്‍ 300 മൈല്‍ വേഗപരിധി മറികടന്നു ചരിത്രം സൃഷ്ടിച്ച ബുഗാട്ടിയുടെ ഷിറോണ്‍ സൂപ്പര്‍ സ്‌പോര്‍ട് 300 പ്ലസ് വിപണിയില്‍ അവതരിപ്പിക്കാന്‍ ബുഗാട്ടി ഒരുങ്ങുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രഞ്ച് ഹൈ-പെര്‍ഫോമന്‍സ് ആഡംബര വാഹന നിര്‍മാതാക്കളായ ബുഗാട്ടിയുടെ സൂപ്പര്‍ മോഡല്‍ കാറാണ് ഷിറോണ്‍. ഷിറോണ്‍ സൂപ്പര്‍ സ്‌പോര്‍ട് 300 പ്ലസ് കാറുകള്‍ 30 എണ്ണം മാത്രമാവും നിര്‍മിക്കുകയെന്നും ബുഗാട്ടി പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വാഹനത്തിന്റെ ആദ്യ എട്ടു യൂണിറ്റുകള്‍ ഉടമസ്ഥര്‍ക്കു കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 2019ല്‍ ആദ്യമായി പുറത്തെത്തിയ കാര്‍ മണിക്കൂറില്‍ 490.484 കിലോമീറ്റര്‍ വേഗം കൈവരിച്ചാണു താരമായത്. മണിക്കൂറില്‍ 300 മൈല്‍ അഥവാ 482.803 കിലോമീറ്റര്‍ വേഗപരിധി മറികടക്കുന്ന ആദ്യ ഹൈപ്പര്‍ കാറാണ് ഇത്. 35 ലക്ഷം യൂറോ അഥവാ ഏകദേശം 30.37 കോടി രൂപയാണ് ഈ കാറിന്റെ വില.