ഫാസ്റ്റാഗിലേക്ക് മാറാനുള്ള തീയതി നീട്ടി; പുതുക്കിയ തീയതി ഇങ്ങനെ

ഫാസ്റ്റാഗിലേക്ക് മാറാനുള്ള തീയതി നീട്ടി; പുതുക്കിയ തീയതി ഇങ്ങനെ

ദേശീയപാതകളില്‍ പണരഹിത ടോള്‍ പിരിവിനുള്ള പദ്ധതിയായ ഫാസ്റ്റാഗ് നടപ്പാക്കുന്നത് ഫെബ്രുവരി 15 വരെ ദീര്‍ഘിപ്പിച്ച്‌ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.
ജനുവരി ഒന്ന് മുതല്‍ നടപ്പാക്കാനിരുന്നതാണ് ഫെബ്രുവരി പകുതിയിലേക്ക് മാറ്റിയത്. നാല് ചക്ര വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ടോള്‍ ബൂത്ത് കടക്കാന്‍ ഇതോടെ ഫാസ്റ്റാഗ് നിര്‍ബന്ധമാകും.
നിലവില്‍ തന്നെ ഫാസ്റ്റാഗ് ഉപയോഗം 75/80 ശതമാനമായിട്ടുണ്ട്. എല്ലാ ദിശയിലെയും ഓരോ വരി വീതം ഫാസ്റ്റാഗിനായി നീക്കിവെച്ചിട്ടുണ്ട്. ഫാസ്റ്റാഗില്ലാത്ത വാഹനങ്ങള്‍ ഇരട്ടി തുക ടോള്‍ നല്‍കേണ്ടി വരും.
ടോള്‍ ബൂത്തുകളില്‍ സുഗമമായ ഗതാഗതം ഉറപ്പുവരുത്താനാണ് ഈ പദ്ധതിയെന്ന് കേന്ദ്രം പറയുന്നു. മാത്രമല്ല, ഇതിലൂടെ ഇന്ധന ക്ഷമത വര്‍ധിപ്പിക്കാനുമാകും.