റേസിങ് യെല്ലോ നിറത്തിലുള്ള മംമ്തയുടെ പോര്‍ഷ 911 കരേറ എസ്സിന് 1.84 കോടിയാണ് എക്സ്-ഷോറൂം വില.
മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്‍ദാസ് തന്റെ പത്തു വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഇഷ്ട വാഹനം സ്വന്തമാക്കി. ഒരു പക്ഷെ സ്‌പോര്‍ട്‌സ്‌കാര്‍ സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ നടിയെന്ന ലേബലില്‍ ശ്രദ്ധേയമാവുകയാണ് മംമ്ത.
സിനിമ ലോകത്ത് ഇനിയും പടവുകള്‍ ചവിട്ടിക്കയറാനൊരുങ്ങുന്ന താരം തന്റെ സാരഥിയായി പുതുതായി വാങ്ങിയത് ഒരു സ്‌പോര്‍ട്‌സ്‌കാറാണ്. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്‌പോര്‍ട്‌സ് കാറാണ് മമ്ത മോഹന്‍ദാസ് കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും സ്വന്തമാക്കിയത്.
റേസിങ് യെല്ലോ നിറത്തിലുള്ള മംമ്തയുടെ പോര്‍ഷ 911 കരേറ എസ്സിന് 1.84 കോടിയാണ് എക്സ്-ഷോറൂം വില.
അച്ഛന്‍ മോഹന്‍ദാസും അമ്മ ഗംഗയും മംമ്തയ്ക്കൊപ്പം കാര്‍ സ്വീകരിക്കാന്‍ ഷോറൂമില്‍ എത്തിയിരുന്നു.