ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ്, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം

ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ്, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തില്‍ മാറ്റം. കോട്ടയം വഴി സര്‍വീസ് നടത്തുന്ന ട്രയിന്‍ സമയത്തിലാണ് മാറ്റം വരുത്തിയത്. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതോടെയാണ് വന്ദേഭാരത് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളിലെ സമയത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ സമയക്രമം ഒക്ടോബര്‍ 23 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.