കോവിഡ് 19 : കുട്ടികൾക്കുളള മൂന്ന് വാക്സിന് അടിയന്തര ഉപയോഗ അനുമതി

കോവിഡ് 19 : കുട്ടികൾക്കുളള മൂന്ന് വാക്സിന് അടിയന്തര ഉപയോഗ അനുമതി

കൊവാക്സിൻ, കോർബെവാക്സ്, സൈക്കോവ് – ഡി വാക്സിനുകൾക്കാണ് അനുമതി

ന്യൂഡൽഹി: കുട്ടികൾക്കായുള്ള മൂന്ന് വാക്സീനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകി ഡിസിജിഐ (ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ). കൊവാക്സിൻ, കോർബെവാക്സ്, സൈക്കോവ് – ഡി വാക്സിനുകൾക്കാണ് അനുമതി.
6 വയസ് മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സിൻ നൽകാനും 5 വയസു മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോർബൈ വാക്സിനും നൽകാനാണ് അനുമതി നൽകിയിരിക്കുന്നത്.
12 വയസിന് മുകളിലുള്ളവർക്ക് സൈക്കോവ് ഡി നൽകാനും ഡ്ര​ഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അടിയന്തര അനുമതി നൽകിയത്.