കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഒരു ശതമാനത്തിന് മുകളിലായി
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. കൊവിഡ് പ്രതിദിന കേസുകള്‍ മൂവായിരത്തിന് മുകളില്‍ തുടരുകയാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഒരു ശതമാനത്തിന് മുകളിലായി.
അതേസമയം, നിര്‍ബന്ധപൂര്‍വം വാക്‌സിനെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുന്നത് വ്യക്തിനിയമത്തിന് എതിരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരെയും നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുപ്പിക്കരുതെന്ന് കോടതി പറഞ്ഞു.
ഭരണഘടനയിലെ ഇരുപത്തിയൊന്നാം അനുച്ഛേദം പരാമര്‍ശിച്ച് വ്യക്തിയുടെ നിരസിക്കാനുള്ള അവകാശത്തെയും ശരീരവുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനുള്ള അവകാശത്തെയും കോടതി ചൂണ്ടിക്കാട്ടുകാട്ടി.