60 വയസിന് മുകളിലുള്ളവർ കൂടുതൽ ജാഗ്രത കാണിക്കണം
തിരുവനന്തപുരം : കോവിഡ് കേസുകളിൽ വർധനയുണ്ടാകുന്നത് പരിശോധിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് . പുതിയ കോവിഡ് വകഭേദങ്ങളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോവിഡ് ജാഗ്രത കൈവിടരുതെന്നും മാസ്ക് ധരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു . കുട്ടികൾക്ക് സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിൻ നൽകുന്ന നടപടി കൈക്കൊള്ളും .പ്രാഥമിക കോവിഡ് പ്രതിരോധ മാർഗങ്ങൾ പിന്തുടരണം.വാക്സിനെടുക്കാൻ വിമുഖത കാണിക്കരുത്.
60 വയസിന് മുകളിലുള്ളവർ കൂടുതൽ ജാഗ്രത കാണിക്കണം. വാക്സിൻ എടുക്കാത്തവരെ കണ്ടെത്താൻ ഫീൽഡ് വർക്കർമാരെ ചുമതലപെടുത്തുമെന്നും മന്ത്രി പറഞ്ഞു.