കോവിഡ് കണക്കുകൾ ഉയർന്നു തന്നെ ; രാജ്യത്ത് 24 മണിക്കൂറിനിടെ 2,593 പേർക്ക് കൂടി കോവിഡ്

കോവിഡ് കണക്കുകൾ ഉയർന്നു തന്നെ ; രാജ്യത്ത് 24  മണിക്കൂറിനിടെ 2,593 പേർക്ക് കൂടി കോവിഡ്

കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 2,593 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 15,873 ആയി. 24 മണിക്കൂറിനിടെ 44 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്.
ഡൽഹിയിൽ മാത്രം 1,094 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത് . ഫെബ്രുവരി 10ന് ശേഷമുള്ള ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്. ഐഐടി മദ്രാസിലും 55 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കോവിഡ് സ്ഥിരീകരിച്ചവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം, കോവിഡ് കണക്കുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.ബുധനാഴ്ച്ച ഓൺലൈനായാണ് യോഗം നടത്തുക.