കൊവിഡില്‍ ആശങ്ക; പഞ്ചാബിലും മാസ്‌ക് നിര്‍ബന്ധമാക്കി

കൊവിഡില്‍ ആശങ്ക; പഞ്ചാബിലും മാസ്‌ക് നിര്‍ബന്ധമാക്കി

2415 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ ഇന്നും വര്‍ധന. 2415 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 2380 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചെന്നൈ ഐഐടിയില്‍ 12 വിദ്യാര്‍ഥികള്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 18 വിദ്യാര്‍ഥികളെ പരിശോധിച്ചതില്‍ മൂന്നില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
നിലവില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കേസുകള്‍ വര്‍ധിച്ച് വരുന്നതിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലും മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കി.