കേരളത്തിൽ വീണ്ടും കോവിഡ് കേസുകളിൽ വർദ്ധനവ്; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 1197 പേർക്ക്

കേരളത്തിൽ വീണ്ടും കോവിഡ് കേസുകളിൽ വർദ്ധനവ്; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 1197 പേർക്ക്

1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 644 പേർ രോ​ഗമുക്തി നേടുകയും ചെയ്തു

തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. 1197 പേർക്കാണ് ഇന്ന് കേരളത്തിൽ രോ​ഗം സ്ഥിരീകരിച്ചത്. മാർച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 644 പേർ രോ​ഗമുക്തി നേടുകയും ചെയ്തു.
ഏപ്രിലിൽ കാര്യമായ വർദ്ധനവില്ലായിരുന്നെങ്കിലും മെയ് മാസം അവസാനത്തോടെ കോവിഡ് കേസുകൾ 1000 കടന്നിരിക്കുകയാണ്. ഈ മാസം ഒന്നാംതീയതി 250 പേർക്ക് മാത്രമായിരുന്ന കോവിഡ് മാസാവസാനമായതോടെ 1197ൽ എത്തി നിൽക്കുകയാണ്. ഇതോടെ സർക്കാർ വീണ്ടും ജാ​ഗ്രത കടുപ്പിക്കുമെന്നാണ് വ്യക്തമാകുന്നത്.