ഇന്ത്യന്‍ രൂപ ഏകദേശം 8.6 ലക്ഷം രൂപ മുതല്‍ 11.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. മികച്ച ലുക്കാണ് കാസ്പറിന്റെ പ്രധാന ആകര്‍ഷണം.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി കുഞ്ഞന്‍ എസ്‌യുവി മോഡലായ കാസ്പര്‍ മിനി എസ്‌യുവിയെ കഴിഞ്ഞദിവസം മാതൃരാജ്യത്ത് അവതരിപ്പിച്ചതോടെ മികച്ച സ്വീകാര്യതയാണ് കാസ്പറിന് ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിനം തന്നെ സൗത്ത് കൊറിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ 12,000 പേരാണ് ഈ വാഹനം ബുക്കുചെയ്തിരിക്കുന്നതെന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ രൂപ ഏകദേശം 8.6 ലക്ഷം രൂപ മുതല്‍ 11.65 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. മികച്ച ലുക്കാണ് കാസ്പറിന്റെ പ്രധാന ആകര്‍ഷണം. ഉയര്‍ന്ന വകഭേദത്തില്‍ സുരക്ഷയ്ക്കായി ഏഴ് എയര്‍ബാഗ്, ലെയ്ന്‍ കീപ്പിങ്ങ് അസിസ്റ്റന്‍സ്, ഫോര്‍വേഡ് കൊളീഷന്‍ വാണിങ്ങ് എന്നിവ നല്‍കി. 76 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിറേറ്റഡ് എം.പി.ഐ. എന്‍ജിനും 100 ബി.എച്ച്.പി.
പവര്‍ ഉത്പാദിപ്പിക്കുന്ന ടി.ജി.ടി.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായാണ് കാസ്പര്‍ ഇറങ്ങിയിരിക്കുന്നത്. രണ്ട് മോഡലിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കിയിട്ടുള്ളത്.