ഏറ്റവുമധികം സഞ്ചാര പരിധിയുള്ള ഇലക്ട്രിക് ആഡംബര കാറുമായി ലൂസിഡ് മോട്ടോഴ്സ്

ഏറ്റവുമധികം സഞ്ചാര പരിധിയുള്ള ഇലക്ട്രിക് ആഡംബര കാറുമായി ലൂസിഡ് മോട്ടോഴ്സ്

നിലവില്‍ ഏറ്റവും കൂടുതല്‍ ദൂരപരിധി അവകാശപ്പെടുന്നത് അമേരിക്കന്‍ ഇലക്ട്രിക് വാഹനഭീമന്‍ ടെസ്ലയുടെ മോഡല്‍ എസ് ലോങ്ങാണ്. ഇതിനെക്കാള്‍ 175 കിലോമീറ്റര്‍ അധിക ദൂരപരിധിയാണ് ഈ മോഡലിനെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി സാക്ഷ്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവുമധികം സഞ്ചാര പരിധിയുള്ള ഇലക്ട്രിക് ആഡംബര കാര്‍ അവതരിപ്പിച്ച് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ലൂസിഡ് മോട്ടോഴ്സ്. ഒറ്റ ചാര്‍ജില്‍ 836 കിലോമീറ്റര്‍ ദൂരപരിധിയാണ് ആദ്യത്തെ ഇലക്ട്രിക് സെഡാനായ ലൂസിഡ് എയര്‍ ഡ്രീം എഡിഷന് ലൂസിഡ് മോട്ടോഴ്സ് അവകാശപ്പെടുന്നതെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
നിലവില്‍ ഏറ്റവും കൂടുതല്‍ ദൂരപരിധി അവകാശപ്പെടുന്നത് അമേരിക്കന്‍ ഇലക്ട്രിക് വാഹനഭീമന്‍ ടെസ്ലയുടെ മോഡല്‍ എസ് ലോങ്ങാണ്. ഇതിനെക്കാള്‍ 175 കിലോമീറ്റര്‍ അധിക ദൂരപരിധിയാണ് ഈ മോഡലിനെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി സാക്ഷ്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. 651 കിലോമീറ്ററാണ് ടെസ്‌ല മോഡല്‍ എസ് ലോങ്ങിന്റെ ദൂരപരിധി.
അതേസമയം ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം റെക്കോഡ് സഞ്ചാര പരിധിയാണ് എയര്‍ ഡ്രീം എഡീഷന്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് കലിഫോണിയ് ആസ്ഥാനമായ ലൂസിഡ് മോട്ടോറിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പീറ്റര്‍ റോളിന്‍സണ്‍ അഭിപ്രായപ്പെട്ടു. instagram likes kopen