ഈ കാറുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിക്കുന്നു

ഈ കാറുകളുടെ ഇന്ത്യയിലെ നിര്‍മ്മാണം ഹോണ്ട അവസാനിപ്പിക്കുന്നു

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ഇന്ത്യന്‍ നിരയില്‍ ഡീസല്‍ എഞ്ചിന്റെ ഓപ്ഷന്‍ നല്‍കുന്നത് അടുത്ത വര്‍ഷം ആദ്യം മുതല്‍ നിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ നാല് ഡീസല്‍ പവര്‍ മോഡലുകളാണ് ഹോണ്ടയുടെ വില്‍പ്പനയിലുള്ളത്. സിറ്റി, അമേസ്, ജാസ്, WR-V എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓട്ടോകാര്‍ പ്രൊഫഷണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2023 ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി, ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് അമേസ് , അഞ്ചാം തലമുറ ഹോണ്ട സിറ്റി, ഡബ്ല്യുആര്‍-വി ക്രോസ്ഓവര്‍ എന്നിവയില്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്റെ ഉത്പാദനം നിര്‍ത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.